SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.38 PM IST

'ഇന്ത്യയിൽ ഇത് സൗജന്യം, അമേരിക്കയിലാണെങ്കിൽ അഞ്ച് വർഷത്തെ സമ്പാദ്യം പോയേനെ'; ജർമൻ യുവാവ്

david

സൂറത്ത്: വർഷംതോറും കോടിക്കണക്കിന് വിദേശ സഞ്ചാരികൾ എത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലുണ്ടായ അനുഭവങ്ങളെല്ലാം ഇതിൽ ഭൂരിഭാഗംപേരും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുമുണ്ട്. അതിൽ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഇപ്പോഴിതാ ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പുകഴ്‌ത്തുന്ന വിദേശിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജർമൻകാരനായ കണ്ടന്റ് ക്രിയേറ്റർ ഡേവിഡ് നെബെലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒമ്പത് വർഷമായി ലോകത്തെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുന്നയാളാണ് ഡേവിഡ്. ഗുജറാത്തിലെ സൂറത്തിലൂടെ സഞ്ചരിക്കവെ അദ്ദേഹത്തെ തെരുവുനായ കടിച്ചു. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഒരു രൂപ പോലും വാങ്ങാതെ ചികിത്സ ലഭ്യമായതിൽ ഡേവിഡിന് അത്ഭുതം തോന്നി.

'കഴിഞ്ഞ രാത്രി എന്നെ ഒരു തെരുവുനായ കടിച്ചു. അതിനാൽ പേവിഷബാധയ്‌ക്കെതിരെ എനിക്ക് മുൻകരുതലെടുക്കേണ്ടിവന്നു. അതിനായി ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി. അവിടെ വച്ച് ഞാൻ അത്ഭുതപ്പെട്ട് പോയി. എനിക്ക് അവിടെ ലഭിച്ച ചികിത്സ പൂർണമായും സൗജന്യമായിരുന്നു.

നാല് ഇഞ്ചക്ഷനാണ് വേണ്ടിയിരുന്നത്. അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എത്ര പെട്ടെന്നും വൃത്തിയോടെയുമാണ് ഈ ആശുപത്രിയിൽ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇവരുടെ സേവനം ഗംഭീരമാണ്. ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. ഇന്ത്യയിൽ നിന്ന് മടങ്ങിയാൽ ഒരിക്കലും സൗജന്യ ചികിത്സ ലഭിക്കില്ല. ഇത് വളരെ ആകർഷകമാണ് ' - ഡേവിഡ് വീഡിയോയിൽ പറഞ്ഞു.

മൂന്ന് ലക്ഷത്തിലേറെ പേരാണ് ഡേവിഡിന്റെ വീഡിയോ ഇതിനകം കണ്ടത്. നൂറുകണക്കിന് കമന്റുകളും വന്നു. യുഎസിലായിരുന്നെങ്കിൽ നിങ്ങളുടെ അഞ്ച് വർഷത്തെ സമ്പാദ്യം മുഴുവൻ ചെലവായേനെ എന്നാണ് ഒരാൾ കമന്റിട്ടത്. തെരുവുനായ കടിച്ചാൽ സർക്കാർ ആശുപത്രിയിൽ തന്നെ പോകുക എന്നാണ് മറ്റൊരാൾ കുറിച്ചത്. തുടർചികിത്സയ്‌ക്ക് മടിക്കരുതെന്നും എല്ലാവരും ഡേവിഡിനെ ഉപദേശിച്ചു.

വീഡിയോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DAVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360