
ടെൽ അവീവ്: ഇസ്രയേലിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന് പിന്തുണയേറുന്നു. ഐസൻകോട്ട് നയിച്ച പ്രതിപക്ഷ സഖ്യത്തിലെ വിവിധ പാർട്ടികൾ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുമെന്ന് അറിയിച്ചു. ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നാളെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് പ്രസിഡന്റ് ഐസക് ഹെർസോഗ് തുടക്കമിടും.
അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്ന് തോന്നിയാൽ ഹെർസോഗ് ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തും. പരമാവധി 42 ദിവസം സമയം ലഭിക്കും. പ്രതിപക്ഷത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് (റാ ആം, ജോയിന്റ് ലിസ്റ്റ് ) 19 സീറ്റുമുണ്ട്. 61 ആണ് ഭൂരിപക്ഷം.
സസ്‌പെൻസുമായി
നെതന്യാഹു
53 സീറ്റ് നേടിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം രഹസ്യ ചർച്ച തുടരുന്നു. ഐസൻകോട്ടിനെ പിന്തുണയ്ക്കാതിരിക്കാൻ റാ ആമിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായി അഭ്യൂഹം
ഐസൻകോട്ടിനെയും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെയും പ്രതിപക്ഷത്ത് നിന്ന് അടർത്തിയെടുത്ത് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതും പരിഗണനയിൽ
ആരും സർക്കാർ രൂപീകരിച്ചില്ലെങ്കിൽ നെതന്യാഹുവിന് ഗുണം. പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. അതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |