SignIn
Kerala Kaumudi Online
Thursday, 30 July 2026 3.53 PM IST

നീലയിൽ നിന്ന് കാവി നിറത്തിലേയ്ക്ക്; ദേശീയ ടീമിന്റെ ജഴ്‌സി മാറ്റിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

indian-hockey-team
ഹോക്കി ദേശീയ പുരുഷ ടീം

ന്യൂഡൽഹി: ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം മാറ്റിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെൽജിയത്തിലും നടക്കുന്ന ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) 2026 ലോകകപ്പിന് മുന്നോടിയായി പരമ്പരാഗത നീല ജഴ്‌സിയിൽ നിന്ന് കാവി നിറത്തിലേക്കാണ് മാറിയിരിക്കുന്നത്. ഇതിൽ വലിയ വിമർശനമുയർന്നിരുന്നു. മുൻ പുരുഷ ടീം നായകൻ വിരേൻ രാസ്ക്യുൻഹയടക്കം വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം.

'യൂണിഫോമിന്റെ നിറം മാറ്റാനുള്ള തീരുമാനം സപ്പോർട്ട് സ്റ്റാഫിൽ നിന്നും കളിക്കാരിൽ നിന്നുമുള്ള ശുപാർശകളുടെയും അവരുമായുള്ള വിശദമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് എടുത്തത്. സാങ്കേതിക കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത്. നീല പ്ലേയിംഗ് യൂണിഫോം നീല സിന്തറ്റിക് പ്ലേയിംഗ് പ്രതലവുമായി കലർന്നുപോകുന്നതായി ശ്രദ്ധയിപ്പെട്ടു. ഇത് അന്താരാഷ്ട്ര ഹോക്കി പിച്ചുകളുടെ സ്റ്റാൻഡേർഡ് നിറമാണ്. ഈ സമാനത കളിക്കളത്തിൽ കളിക്കാരുടെ വ്യക്തതയെയും ദൃശ്യപരതയെയും ബാധിച്ചു.

ഇത്തരം കാര്യങ്ങൾ കണക്കിലെടുത്ത് പരിശീലകരും കളിക്കാരും മഞ്ഞ, കാവി പോലുള്ള നിറങ്ങൾ നിർദ്ദേശിച്ചു. അവസാനം കുങ്കുമനിറം അന്തിമമാക്കി. സാങ്കേതിക കാര്യങ്ങൾക്ക് പുറമേ, ധൈര്യം, ത്യാഗം, ദേശീയ അഭിമാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന നമ്മുടെ ദേശീയ പതാകയുടെ നിറങ്ങളിൽ ഒന്നായി കുങ്കുമത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്.

ഇന്ത്യൻ ഹോക്കിയിൽ ജേഴ്സി നിറങ്ങളിൽ വരുന്ന മാറ്റങ്ങൾ അഭൂതപൂർവമായ ഒന്നല്ല. കാലാകാലങ്ങളിൽ ദേശീയ ടീമിന്റെ പ്ലേയിംഗ് കിറ്റ് പരിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2014ലെ എഫ്ഐഎച്ച് ഹോക്കി ലോകകപ്പിൽ ടീമിന്റെ ജേഴ്സി മഞ്ഞ നിറത്തിലേക്കും, 2018ലെ എഫ്ഐഎച്ച് ഹോക്കി ലോകകപ്പിൽ, തികച്ചും വ്യത്യസ്തമായ ഡിസൈനോടെ ആകാശനീല നിറത്തിലേയ്ക്കും മാറ്റിയിരുന്നു.

പരിശീലകരിൽ നിന്നും കളിക്കാരിൽ നിന്നും ലഭിച്ച സാങ്കേതിക പ്രതികരണങ്ങളും നമ്മുടെ ദേശീയ പതാകയുടെ ഭാഗമായിരിക്കുന്ന നിറവുമായി ബന്ധപ്പെട്ട പ്രതീകാത്മക മൂല്യവും പരിഗണിച്ച ശേഷമാണ് ഇപ്പോഴത്തെ കുങ്കുമ നിറത്തിലേയ്ക്കുള്ള മാറ്റം നടപ്പിലാക്കിയത്.'- എന്നാണ് ഹോക്കി ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

English Summary

Hockey India has explained the decision to change the national men's and women's team jersey color from traditional blue to saffron. The change, which faced criticism, was primarily based on technical recommendations from players and staff to improve visibility on blue synthetic pitches. The organization also noted saffron's symbolic significance as a national flag color.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN HOCKEY, HOCKEY JERSEY CHANGE, HOCKEY SAFFRON JERSEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360