ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്ന് രാജി വച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ലെന്നും മുന്നോട്ടു പോകാൻ ബുദ്ധമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജി വച്ചതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വീടിന് വാടക കൊടുക്കണം. ബി.ജെ.പിയിൽ നിന്നാണെന്ന് പറഞ്ഞാൽ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് പണം തരുന്നില്ല. പൂനാവാല പറഞ്ഞു. അതേസമയം ബി.ജെ.പിയോടും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളോടുമുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 മുതൽ രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പൂനാവാല വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് രാജിയെ കുറിച്ച് പറഞ്ഞപ്പോൾ പാർട്ടി നേതൃച്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021ലാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് പൂനാവാല ബി.ജെ.പിയിൽ ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |