SignIn
Kerala Kaumudi Online
Thursday, 30 July 2026 9.54 PM IST

വന്ദേഭാരത്, ജനശതാബ്ദി, രാജധാനി; ഈ ട്രെയിനുകളൊന്നും ഇന്ത്യന്‍ റെയില്‍വേയുടെ 'സ്വന്തമല്ല'

railway

ന്യൂഡല്‍ഹി: പുതിയ ട്രെയിനുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ അതിന്റെ രൂപവും ഭാവവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രീമിയം ട്രെയിനുകളുടെ ശ്രേണിയില്‍ വരുന്നവയാണ് വന്ദേഭാരത് എക്‌സ്പ്രസ്, ജനശതാബ്ദി പോലുള്ളവ. എന്നാല്‍ ഈ മൂന്ന് ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേയുടെ സ്വന്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ ദേശീയ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വേ പാട്ടത്തിന് എടുത്താണ് സര്‍വീസ് നടത്തുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ സ്വന്തമല്ലെങ്കില്‍ പിന്നേ ഈ ട്രെയിനുകളുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണ് എന്നതാകും എല്ലാവരുടേയും സംശയം. ഇന്ത്യന്‍ റെയില്‍വേയുടെ തന്നെ അനുബന്ധ സ്ഥാപനമായ, എന്നാല്‍ മറ്റൊരു പൊതുമേഖല സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍എഫ്സി ആണ് അത്. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി പോലുള്ള എല്ലാ എന്‍ജിനുകളുടെയും, ഗുഡ്സ് ട്രെയിന്‍ കോച്ചുകളുടെയും, പാസഞ്ചര്‍ കോച്ചുകളുടെയും യഥാര്‍ത്ഥ ഉടമ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ആണ്.

ഈ ട്രെയിനുകള്‍ എല്ലാം തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയിരിക്കുകയാണ് ഐആര്‍എഫ്‌സി. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ധനസഹായം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ട പൊതുമേഖല സ്ഥാപനമാണ് ഐആര്‍എഫ്സി. 1986-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആസ്തികള്‍ ഏറ്റെടുക്കുന്നതിനും സൃഷ്ടിക്കുന്നതിനും ധനസഹായം നല്‍കുന്നു. രാജ്യത്തെ ധനകാര്യ വിപണികളില്‍ നിന്നാണ് ഐആര്‍എഫ്സി പ്രധാനമായും ഫണ്ട് കണ്ടെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360