കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനങ്ങൾ തിരുത്താതെ സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം : ഭരണത്തർക്കമുണ്ടാകുന്ന കായിക അസോസിയേഷനുകളുടെ നിയന്ത്രണത്തിനായി സ്പോർട്സ് കൗൺസിലിന്റെ കഴിഞ്ഞ ഭരണസമിതി രൂപീകരിച്ച കായിക അസോസിയേഷനുകൾക്ക് പകരമുള്ള ടെക്നിക്കൽ കമ്മറ്റികൾ കായികതാരങ്ങൾക്ക് കുരുക്കായി മാറുന്നു. കഴിഞ്ഞദിവസം കേരളത്തിലെ ഹോക്കി താരങ്ങളെ ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇറക്കിവിട്ടത് ടെക്നിക്കൽ കമ്മറ്റിയും അസോസിയേഷനും വ്യത്യസ്ത ടീമുകളെ അയച്ചതിനെത്തുടർന്നാണ്. നേരത്തേയും പല കായികഇനങ്ങളിലും കേരളത്തിന്റെ കുട്ടികൾ ദേശീയ മത്സരവേദികളിൽ ഇത്തരത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്.
സ്പോർട്സ് ആക്ടോ റൂളോ അനുസരിച്ച് ടെക്നിക്കൽ കമ്മറ്റി രൂപീകരിക്കാനാവില്ലെങ്കിലും സംസ്ഥാനത്തെ അഞ്ച് കായിക അസോസിയേഷനുകൾ ഇപ്പോൾ സ്പോർട്സ് കൗൺസിൽ നിയോഗിച്ച ടെക്നിക്കൽ കമ്മറ്റികൾക്ക് കീഴിലാണ്. രണ്ട് അസോസിയേഷനുകൾ ദേശീയ ഫെഡറേഷനുകൾ നിയോഗിച്ച അഡ്ഹോക്ക് കമ്മറ്റിക്ക് കീഴിലും. ഒരു ഇനത്തിൽ ദേശീയ ഫെഡറേഷൻ അംഗീകരിച്ചവരെ കൗൺസിൽ അംഗീകരിക്കാത്ത നിലയിലും. ഈ കായിക ഇനങ്ങളിലെ കുട്ടികളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
കായിക അസോസിയേഷനുകളിൽ തർക്കം ഉടലെടുക്കുകയും കോടതി കയറുകയും ചെയ്യുമ്പോൾ അസോസിയേഷ നുകൾ പിടിച്ചെടുക്കാനുള്ള കുറുക്കുവഴിയായാണ് സ്പോർട്സ് കൗൺസിലിന്റെ പഴയഭരണസമിതി ടെക്നിക്കൽ കമ്മറ്റികൾ രൂപീകരിച്ചിരുന്നത്. കായിക താരങ്ങളുടെ ക്ഷേമത്തിനായുള്ള താത്കാലികസംവിധാനമെന്നാണ് കമ്മിറ്റി രൂപീകരണ ഉത്തരവിൽ പറയുന്നത്. എന്നാൽ വരാനിരിക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ കായിക അസോസിയേഷൻ വോട്ടുറപ്പിക്കാനും രാഷ്ട്രീയ എതിർപ്പുള്ള അസോസിയേഷനുകളെ ഛിന്നഭിന്നമാക്കാനുമുള്ള ടെക്നിക്കായും ടെക്നിക്കൽ കമ്മറ്റി മാറി. പുതിയ സർക്കാർ വന്നിട്ടും ഈ ടെക്നിക്കൽ കമ്മറ്റികൾ തുടരുകയാണ്. ഇവ പിരിച്ചുവിട്ട് ദേശീയ കായിക നയവും സംസ്ഥാനത്തെ സ്പോർട്സ് ആക്ടും റൂളും അനുസരിച്ച് കായിക അസോസിയേഷനുകൾക്ക് അംഗീകാരം നൽകണമെന്നാണ് കായികമേഖലയുടെ ആവശ്യം.
5 ടെക്നിക്കൽ കമ്മറ്റികൾ
കബഡി, ഹോക്കി, ചെസ്,വോളിബാൾ,ബോക്സിംഗ് എന്നീ കായിക അസോസിയേഷനുകൾക്ക് പകരമാണ് ടെക്നിക്കൽ കമ്മറ്റികൾ വച്ചിരിക്കുന്നത്. വുഷു,റൈഫിൾ അസോസിയേഷൻ എന്നിവ അഡ്‌ഹോക്ക് കമ്മറ്റിക്ക് കീഴിൽ. ഹാൻഡ്ബാളിൽ ദേശീയ ഫെഡറേഷൻ അംഗീകരിച്ചവരെ സ്പോർട്സ് കൗൺസിൽ അംഗീകരിക്കുന്നില്ല.
ഗുൽവീറിന്റെ സ്വർണ നഷ്ടം
0.85 സെക്കന്ര് വ്യത്യാസത്തിൽ
പുരുഷന്മാരുടെ 10,000 മീറ്റർ ഫൈനലിൽ വെറും 0.85 സെക്കൻഡ് വ്യത്യാസത്തിലാണ് ഇന്ത്യയുടെ ഗുൽവീർ സിംഗിന് സ്വർണമെഡൽ നഷ്ടമായത്.ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ 27:48.93 മിനിറ്റിൽ ഒന്നാമതെത്തി സ്വർണം നേടിയപ്പോൾ, ഗുൽവീർ 27:49.78 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വെള്ളി ഉറപ്പിച്ചത്. 1986ന് ശേഷം ആദ്യമായാണ് കോമൺവെൽത്ത് 10,000 മീറ്റർ മെഡൽ പോഡിയത്തിൽ കെനിയ,ഉഗാണ്ട അത്‌ലറ്റുകളില്ലാത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |