SignIn
Kerala Kaumudi Online
Thursday, 30 July 2026 1.33 PM IST

സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ചിക്കൻ ബിരിയാണി; ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാനൊരുങ്ങി തമിഴ്‌നാട്

chicken-biriyani
പ്രതീകാത്മക ചിത്രം

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയിലൂടെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ഓഗസ്റ്റ് അഞ്ചിന് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് നിർദേശം വന്നതെന്നാണ് റിപ്പോർട്ട്. അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി എ രാജ്‌മോഹൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഗുണനിലവാരം കൂടിയ അരി പാചകത്തിനായി ഉപയോഗിക്കണമെന്നും ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി നൽകാനും കൂടുതൽ പോഷകപ്രദമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും അദ്ധ്യാപക സംഘടനാ പ്രതിനിധികൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സ്‌കൂളിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കും നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. നിലവിൽ എട്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്.

English Summary

Tamil Nadu government is considering adding chicken biryani once a week to the school midday meal menu. The proposal was discussed ahead of the state budget after teachers’ representatives requested more nutritious meals, quality rice, and extending breakfast and lunch schemes to higher classes. Currently, breakfast is provided up to Class 8 and lunch up to Class 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU SCHOOL LUNCH, TAMIL NADU GOVERNMENT, SCHOOL MEAL MENU, TAMIL NADU SCHOOL NEWS, TAMILNADU SCHOOL BIRIYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360