ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഡൽഹി സർക്കാർ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കഴിഞ്ഞ ജൂലായ് 20ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പെല്ലറ്റ് ഗൺ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ഐബി സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണറുമായ (സിഐസി) യശോവർദ്ധൻ ആസാദ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പ്രതിഷേധക്കാരെ പിൻതിരിപ്പിക്കാൻ ലോഹം കൊണ്ടുള്ള കൈനറ്റിക് പ്രൊജക്റ്റൈലുകളിൽ നിന്നോ പ്രൊജക്റ്റൈൽ ആക്ഷൻ ഗണ്ണുകളിൽ നിന്നോ പെല്ലറ്റുകൾ പ്രയോഗിക്കുന്നത് പൂർണമായും നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
The Supreme Court has ordered the Delhi Government to ensure immediate medical treatment for individuals injured by pellet guns during a July 20 protest against NEET exam irregularities at Jantar Mantar. A bench chaired by Justice Suryakant issued the order, responding to a petition that also sought compensation and a ban on pellet gun use for crowd control.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |