SignIn
Kerala Kaumudi Online
Thursday, 30 July 2026 3.53 PM IST

കർണാടകയിൽ രണ്ടുലക്ഷത്തിലധികം എച്ച്ഐവി ബാധിതർ: ആശങ്കയായി പുതിയ റിപ്പോർട്ട്

hiv
പ്രതീകാത്മക ചിത്രം

ബംഗളൂരു: കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്ത് നിലവില്‍ 2,60,000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നും ഇതിൽ 2,05,000 പേര്‍ക്ക് മാത്രമാണ് ആന്റി റിട്രോവൈറല്‍ തെറാപ്പി ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ (എന്‍എസിഒ) കണക്കുകള്‍ പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതേസമയം, റിപ്പോർട്ടിൽ യുവാക്കള്‍ക്കിടയിലെ എച്ച്‌ഐവി അണുബാധയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നു. 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്‌ഐവി കണ്ടെത്തിയത് 44,500 പേര്‍ക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

English Summary

Karnataka has reported a significant surge in HIV cases, with 260,000 people currently infected, ranking the state third nationally. A concerning rise is noted among youth, including over 7,000 students aged 18-25. In response, HIV testing and counselling camps have been launched in colleges across Karnataka, citing unsafe sexual practices and drug use as major contributing factors to the spread.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIV, KARNATAKA, KARNATAKA HIV NEWS, STUDENTS HIV, KARNATAKA HIV TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360