SignIn
Kerala Kaumudi Online
Thursday, 30 July 2026 12.23 PM IST

വിവാദങ്ങൾക്ക് പിന്നാലെ രാമജന്മഭൂമി  ട്രസ്റ്റിൽ അഴിച്ചുപണി: സെക്രട്ടറിയായി ജഗദീഷ് അഫാലെയെ നിയമിച്ചു, പ്രഖ്യാപനം സെപ്റ്റംബർ 2ന്

jagdish-aphale
ജഗദീഷ് അഫാലെ

ലക്നൗ: അയോദ്ധ്യരാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് വിവാദങ്ങൾക്ക് പിന്നാലെ ശ്രീരാമ രാമജന്മഭൂമി ട്രസ്റ്റിൽ വൻ അഴിച്ചുപണി. ട്രസ്റ്റിന്റെ സെക്രട്ടറിയായി ക്ഷേത്രത്തിന്റെ നിർമ്മാണ ചുമതലയുണ്ടായിരുന്ന ജഗദീഷ് അഫാലെ നിയമിച്ചു. നിലവിലെ താൽക്കാലിക ജനറൽ സെക്രട്ടറിയായ കൃഷ്ണ മോഹൻ ജഗദീഷ് അഫാലെയുടെ നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 2ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

സംഭാവന തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് ആരോപണവിധേയരായ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ രാജിവച്ചിരുന്നു. തുടർന്ന് ജൂലായ് 6ന് ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് അഫാലെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ധനകാര്യ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയനിയമനമെന്നാണ് സൂചന. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ജോയിന്റ് സിഗ്നേറ്ററി ചുമതലയും ജഗദീഷ് അഫാലെയ്ക്ക് നൽകിയിട്ടുണ്ട്.

ആരാണ് ജഗദീഷ് അഫാലെ?


മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് ജഗദീഷ് അഫാലെ. കഴിഞ്ഞ നാല് വർഷമായി രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രോജക്ട് എഞ്ചിനീയറായി മേൽനോട്ടം വഹിച്ചുവരികയായിരുന്നു ഇദ്ദേഹം. ഐഐടി ബോംബെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി-ടെകും തുടർന്ന് എം-ടെകും പൂർത്തിയാക്കിയ അദ്ദേഹം ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ്.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ദീർഘകാലം ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കണക്കിലെടുത്താണ് പുതിയ നിയമനം. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിൽ അദ്ദേഹം ഹോണററി പ്രൊജക്റ്റ് മാനേജരായി ചുമതലയേറ്റിരുന്നു.

English Summary

Amidst the Ayodhya Ram Temple donation fraud controversy, the Sree Ram Janmabhoomi Trust has undergone a major reshuffle. IIT-Bombay alumnus Jagadish Afale has been appointed as the new Trust Secretary, confirmed by the interim General Secretary. This appointment follows the resignations of former general secretary Champat Rai and other members over fraud allegations, aiming to ensure financial transparency.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAM MANDIR DONATION SCAM, RAM JANMABHOOMI TRUST, JAGADISH APHALE, SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360