ശ്രീനഗർ: പെല്ലറ്റ് തോക്ക് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. ഇൻഷ മുഷ്താഖ് എന്ന 24കാരിക്കാണ് പത്ത് വഷത്തെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചത്. 2016ൽ 14-ാം വയസിൽ സുരക്ഷാസേനയുടെ ആക്രമണത്തിലായിരുന്നു ഇൻഷയ്ക്ക് വെടിയേറ്റ് ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. എൽപിജി ഗ്യാസ് ഏജൻസി ആരംഭിക്കുന്നതിനായി 41.16 ലക്ഷം രൂപയാണ് ജമ്മു കശ്മീർ സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ചത്. ഗ്യാസ് ഏജൻസി തുടങ്ങാൻ 2018ൽ ഉത്തരവിറക്കിയിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ തുകയാണ് നിലവിൽ സർക്കാർ അനുവദിച്ചിരിക്കുന്നത്.
ജമ്മു കാശ്മീർ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സതീഷ് ശർമ്മയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഷയുടെ ദുരിതജീവിതത്തെക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെയായിരുന്നു സർക്കാരിന്റെ നടപടി.
2016 ജൂലായ് 11നാണ് ഇൻഷയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സ്വന്തം വീടിന്റെ ജനലരികിലിരിക്കുമ്പോഴാണ് സുരക്ഷാ സേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇൻഷ ഇരയായത്. മുഖത്തും തലയോട്ടിക്കും അടക്കം ശരീരത്തിൽ നൂറിലധികം പെല്ലറ്റ് ചീളുകൾ തുളച്ചുകയറുകയും കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തു.
കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിന് ഇരയായവരിൽ പ്രമുഖയാണ് 24കാരിയായ ഇൻഷ. പലതവണ ശസ്ത്രക്രിയകൾ നടത്തിയിട്ടും കാഴ്ച തിരികെ ലഭിച്ചില്ല. ഈ ദുരവസ്ഥയ്ക്കിടയിലും തളരാതെ പഠനം തുടർന്ന ഇൻഷ നിലവിൽ ബ്രെയിൽ ലിപിയിലും സ്‌ക്രീൻ റീഡിംഗ് ഉൾപ്പെടെയുള്ള സഹായ സാങ്കേതിക വിദ്യകളിലൂടെ തന്റെ ബിരുദ പഠനം മുന്നോട്ട് കൊണ്ടുപോവുകയാണ്.
Justice delayed but not denied. Insha Mushtaq lost her eyesight to pellets in 2016; her LPG distributorship was sanctioned in 2018 but left incomplete. Under HCM @OmarAbdullah, we've approved release of the Rs41.16 lakh balance to finally take this case to its logical conclusion.
— Satish Sharma (@satishsharmajnk) July 30, 2026
The Jammu and Kashmir government announced 41.16 lakh rupees in compensation for Insha Mushtaq, 24, who lost her eyesight in a 2016 pellet gun attack. The funds are for establishing an LPG gas agency, a promise made in 2018 and now fulfilled after a decade. This decision was made under Chief Minister Omar Abdullah.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |