ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ള സമ്പത്തായി കരുതുന്ന ഒന്നാണ് സ്വർണം. സുരക്ഷിതമായ നിക്ഷേപം, വിവാഹം എന്നിവയ്ക്കായി സ്വർണം വാങ്ങുന്നവർ നിരവധിയാണ്. സ്വർണവില കൂടി നിൽക്കുന്ന ഈ അവസരത്തിൽ ഭാവിയിലേക്കുള്ള ഒരു മുതൽകൂട്ടായും ഇതിനെ കാണുന്നവരുണ്ട്. എന്നാൽ പലർക്കും ഇന്നും അറിയാത്ത ഒരു കാര്യമുണ്ട്. എത്ര സ്വർണം വരെ വീട്ടിൽ സൂക്ഷിക്കാമെന്നത്. ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും നിരവധി നിയമങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക.
പലരും കരുതുന്നതുപോലെ ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാമെന്ന് നിർദേശിക്കുന്ന പ്രത്യേക നിയമം ഇന്ത്യയിലില്ല. എന്നാൽ ആദായ നികുതി വകുപ്പിന്റെ പരിശോധന വീട്ടിൽ നടക്കുമ്പോൾ സ്വർണാഭരണങ്ങൾ പിടിച്ചെടുത്താൽ അതുമായി ബന്ധപ്പെട്ട രേഖകൾ (സ്വർണത്തിന്റെ ഉറവിടം നിയമപരമായി തെളിയിക്കാൻ കഴിയുന്ന രേഖകൾ) ഉടമസ്ഥരുടെ കൈയിൽ ആവശ്യമാണ്. അല്ലാത്തപക്ഷം ആ സ്വർണം അധികാരികൾക്ക് പിടിച്ചെടുക്കാൻ സാധിക്കും.
അധികൃതർ പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പിടിച്ചെടുത്താലും രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കാറുണ്ട്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന നിശ്ചിത അളവുവരെയുള്ള സ്വർണാഭരണങ്ങൾ സാധാരണയായി പിടിച്ചെടുക്കാറില്ല.
ആദായ നികുതി വകുപ്പിന്റെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം വരെ സ്വർണം കൈവശം വയ്ക്കാം. ഇവ സാധാരണയായി പിടിച്ചെടുക്കാറില്ല. വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കുന്ന ഇന്ത്യൻ പാരമ്പര്യം പരിഗണിച്ചാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.
അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം വരെ സ്വർണാഭരണങ്ങൾ സൂക്ഷിക്കാം. എന്നാൽ ആവശ്യമായ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പിന് അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന കാര്യം ഓർക്കുക.
ആദായനികുതി വകുപ്പിന്റെ നിയമം അനുസരിച്ച് ഒരു പുരുഷന് 100 ഗ്രാം സ്വർണാഭരണങ്ങൾ വരെ സൂക്ഷിക്കാം. ഇവ പിടിച്ചെടുക്കാറില്ല. ഈ അളവിലുള്ള സ്വർണത്തിന് ഉടൻതന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതില്ല.
മുകളിൽ പറഞ്ഞ അളവുകളെക്കാൾ കൂടുതൽ സ്വർണം ഒരാൾക്ക് നിയമപരമായി വീട്ടിൽ സൂക്ഷിക്കാൻ കഴിയും. എന്നാൽ ആവശ്യമായ സാഹചര്യങ്ങൾ ആ സ്വർണത്തിന്റെ ഉറവിടം തെളിയിക്കാൻ കഴിയണം. ഇവ ശ്രദ്ധിക്കാത്തപക്ഷം ഭാവിയിൽ നിയമപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. എന്തൊക്കെ രേഖകൾ കൈവശം സൂക്ഷിക്കണമെന്ന് നോക്കാം.
വീട്ടിൽ സ്വർണം സൂക്ഷിക്കുമ്പോൾ അതിന്റെ രേഖകൾ സൂക്ഷിക്കുന്നത് ഒരു നല്ല ശീലമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ആദായനികുതി പരിശോധനകൾ, നികുതി നിർണയം, മറ്റ് നിയമനടപടികൾ എന്നീ കാര്യങ്ങൾ എളുപ്പമാക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ രേഖകൾ കൈവശമുണ്ടെങ്കിൽ തർക്കങ്ങൾ ഒഴിവാക്കാനും സ്വർണത്തിന്റെ ഉറവിടം വ്യക്തമായി തെളിയിക്കാനും കഴിയും.
ആഭരണമോ സുരക്ഷിതമായ നിക്ഷേപമോ ആയാണ് പലരും സ്വർണത്തെ കാണുന്നത്. എന്നാൽ സ്വർണം വാങ്ങുമ്പോൾ എപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇവ നമ്മെ ദോഷകരമായി ബാധിക്കുന്നു.
India's income tax department allows married women to possess up to 500g of gold, unmarried women 250g, and men 100g without immediate source documentation during raids. However, for quantities exceeding these limits, legal proofs such as purchase bills, gift deeds, or inheritance documents are mandatory to establish legitimate ownership and avoid potential seizure by authorities. Financial experts emphasize retaining all gold-related records.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |