ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ രണ്ട് യാത്രക്കാർക്കുകൂടി ഒരു പുതപ്പ് നൽകിയതിന് റെയിൽവേയ്ക്ക് പിഴ. യാത്രക്കാരന്റെ പരാതിയിൽ ഡൽഹി ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ 25,000 രൂപയാണ് റെയിൽവേയ്ക്ക് പിഴയിട്ടത്. ആർ എ സി ടിക്കറ്റിൽ യാത്ര ചെയ്ത അപരിചിതരായ രണ്ടുപേർക്കാണ് ഒരു പുതപ്പ് നൽകിയത്.
2022 ഒക്‌ടോബർ 28നാണ് പരാതിക്കിടെയാക്കിയ സംഭവം നടന്നത്. പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള ട്രെയിനിൽ ആർ എ സി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരൻ. മറ്റൊരു യാത്രക്കാരനൊപ്പം സീറ്റ് പങ്കിട്ടായിരുന്നു യാത്ര. യാത്രക്കിടെ ഇരുവർക്കുമായി റെയിൽവേ അറ്റൻഡന്റ് ഒരു പുതപ്പ്, ഒരു തലയിണ എന്നിവയാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
2009ലെ കേന്ദ്ര സർക്കുലർ പ്രകാരം ആർ എ സി യാത്രക്കാർക്ക് പുതപ്പും ബെഡ്ഷീറ്റും നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനുള്ള ചാർജ് ടിക്കറ്റിൽതന്നെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സൗകര്യം നിഷേധിക്കാനാവില്ലെന്നും പിഴ ചുമത്തിക്കൊണ്ട് ഡൽഹി ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ നിരീക്ഷിച്ചു. പരാതിക്കാരനായ യാത്രക്കാരനുണ്ടായ മാനസിക പീഡനവും അസൗകര്യവും കണക്കിലെടുത്ത് നഷ്ടപരിഹാരമായി 20,000 രൂപയും കേസിന്റെ ചെലവിനായി 5000 രൂപയും നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചെങ്കിലും അദ്ദേഹത്തിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ഉപഭോക്ത്യ കമ്മിഷനെ സമീപിക്കുകയായിരുന്നു.
A Delhi consumer commission fined the Railways ₹25,000 for providing one blanket and pillow to two RAC passengers during a 2022 train journey. The commission ruled this violated railway rules, as RAC passengers are entitled to bedding. It awarded ₹20,000 as compensation for inconvenience and ₹5,000 towards legal costs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |