SignIn
Kerala Kaumudi Online
Thursday, 30 July 2026 5.06 AM IST

പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും കൃത്രിമ നിറങ്ങൾ; നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി

READ ENGLISH VERSION
cottoncandy

ബംഗളൂരു: പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക സർക്കാർ. കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, റൊഡാമിൻ ബി അടക്കമുള്ളവ ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്.

ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും വിശദമായി പരിശോധിച്ചെന്നും ഇതിൽ 107 ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ നിന്നായി 107 ലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

ഇനിമുതൽ ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയാൽ റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GOBIMANCHURIAN, COTTONCANDY, KARNATAKAGOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360