SignIn
Kerala Kaumudi Online
Wednesday, 29 July 2026 10.46 PM IST

'പൊതുഗതാഗതം കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യം': ചെന്നൈ മെട്രോയിൽ ടിക്കറ്റെടുത്ത് യാത്രചെയ്ത് മുഖ്യമന്ത്രി വിജയ്‌

cm-vijay
യാത്രക്കാ‌ർക്കൊപ്പം മുഖ്യമന്ത്രി വിജയ് ചെന്നൈ മെട്രോയി‌ൽ

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ വികസനപ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി മെട്രോയിൽ യാത്ര ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സാധാരണക്കാരായ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച അദ്ദേഹം അവരുമായി സംസാരിക്കുകയും നഗരത്തിലെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കുകയും ചെയ്തു.

വിവിഐപി പരിഗണനകൾ പൂർണമായും ഒഴിവാക്കി സാധാരണക്കാരെപ്പോലെ കൗണ്ടറിൽ നേരിട്ടെത്തി ക്യൂ നിന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച അദ്ദേഹം മെട്രോ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നന്ദനം വരെയാണ് സഞ്ചരിച്ചത്.

യാത്രയ്ക്കിടെ ട്രെയിനിലെ സാധാരണക്കാരായ യാത്രക്കാരുമായി മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. യാത്രയ്ക്ക് ശേഷം മെട്രോ കൺട്രോൾ റൂമിലെത്തിയ അദ്ദേഹം മെട്രോ സർവീസുകളുടെ തത്സമയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് മടങ്ങിയത്.

സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പരിശോധനയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പോരൂർ - പൂനമല്ലി ഭാഗങ്ങൾ, കത്തിപ്പാറ എന്നിവിടങ്ങളിലെ മെട്രോ റെയിൽ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയും അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.

English Summary

Tamil Nadu Chief Minister Vijay travelled on the Chennai Metro after purchasing a ticket, highlighting the importance of public transport. The move aims to encourage more people to use public transportation and promote it as an accessible, people-friendly travel option.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VIJAY, CHENNAI METRO, PUBLIC TRANSPORT TAMILNADU, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360