SignIn
Kerala Kaumudi Online
Thursday, 30 July 2026 2.35 AM IST

ഡിജിറ്റൽ പൈറസി: 4996 ടെലഗ്രാം ചാനൽ, 1263 വെബ്‌സൈറ്റ് നിരോധിച്ചു

READ ENGLISH VERSION
t

ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും ടെലഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അദ്ദേഹത്തിന് കത്തയച്ചിരുന്നു.

വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിലൂടെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അശ്വിനി വൈഷണവ് പറഞ്ഞു.പരാതികൾ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം രൂപീകരിച്ചു. പരാതികൾ ഏകോപിപ്പിച്ച് വേഗം നടപടി കൈക്കൊള്ളാൻ ആന്റി പൈറസി പോർട്ടൽ വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പകർപ്പവകാശ ലംഘനം കണ്ടെത്തിയാലുടൻ ഉള്ളടക്കം നീക്കം ചെയ്യാനും ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകളും ഗ്രൂപ്പുകളും സ്ഥിരമായി അടച്ചു പൂട്ടാനും ടെലഗ്രാമിന നിർദേശം നൽകിയതായി കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ പറഞ്ഞു. ഡിജിറ്റൽ പൈറസി മൂലം ഇന്ത്യൻ സിനിമ-ഒ.ടി.ടി മേഖലയ്ക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പകർപ്പവകാശ സംരക്ഷണം ശക്തമാക്കാനും നഷ്ടം കുറയ്ക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TELEGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360