
മോസ്കോ: ടെലഗ്രാം സി.ഇ.ഒ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. നിലവിൽ റഷ്യയിൽ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയിനിന്റെ രഹസ്യാന്വേഷണ വിഭാഗവും ഭീകര സംഘടനകളും റഷ്യയിൽ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലഗ്രാം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയാറായില്ലെന്ന് ആരോപിച്ചാണ് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി കുറ്റം ചുമത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |