ദുബായ്: സമ്മർദ്ദത്തോടെ കളിക്കാനല്ല ആസ്വദിച്ച് കളിക്കാനാണ് താൻ ഇഷ്‌ടപ്പെടുന്നതെന്ന് വ്യക്തമാക്കി സഞ്ജു സാംസൺ. ജിയോസ്റ്റാറിലെ ഷോയിൽ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തത നൽകുകയായിരുന്നു താരം. 'സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ താൽപര്യമില്ലാത്ത ക്യാരക്‌ടറാണ് തന്റേത്. കളിക്കേണ്ടത് എതിർടീം താരങ്ങളോട്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്നുകണ്ട് കളിക്കാനാണിഷ്‌ടം.'- സഞ്ജു പറഞ്ഞു. വേൾഡ് കപ്പ് കഴിഞ്ഞല്ല വേൾഡ് കപ്പിന് മുൻപ് ന്യൂസിലാന്റ് ടൂർ കഴിഞ്ഞാണ് അങ്ങനെ തോന്നിയതെന്നാണ് താൻ പറഞ്ഞത്. അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ ്താൽപര്യം. സമ്മർദ്ദത്തോടെയല്ല, ആസ്വദിച്ച് കളിക്കാനാണ് ഇഷ്‌ടമെന്നും സഞ്ജു കൂട്ടിച്ചേർത്തു. 'ആരും എന്നെ ഗൈഡ് ചെയ്യണ്ട എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണ്'- സഞ്ജു പറയുന്നു.
'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ഞാൻ പറഞ്ഞത് സാധാരണ കാര്യങ്ങൾ മാത്രമാണ്. ക്രിക്കറ്റിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. അനാവശ്യ സമ്മർദ്ദങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. പറയേണ്ടത് പറയാം.സമൂഹമാദ്ധ്യമങ്ങൾ പലതും പലരീതിയിലാക്കും. എന്റെ കോൺഫിഡൻസ് കൂടുകയാണുണ്ടായത്. നല്ല കുറേ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു.'- സഞ്ജു വ്യക്തമാക്കി. സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്.മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസിലാകുമെന്നും സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി മത്സരിക്കാനില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷനുമായി ബന്ധപ്പെട്ട എലിപ്പന്തയത്തിൽ നിന്നും വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചെന്ന് സഞ്ജു ജിയോസ്റ്റാറിലെ ഷോയിൽ പറഞ്ഞിരുന്നു.
"Sanju said he has no interest in competing against his own teammates. He prefers to compete against the opposition and play to win, especially in crucial matches."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |