SignIn
Kerala Kaumudi Online
Wednesday, 29 July 2026 8.54 PM IST

അഡ്‌മിഷൻ കിട്ടിയില്ല, പിന്നാലെ കാൺപൂർ, മദ്രാസ് ഐഐടികളുടെ വെബ്സൈറ്റ് ഹാക്ക്‌ചെയ്‌ത് യുവാവ്, പിന്നാലെ സർപ്രൈസ്

READ ENGLISH VERSION
iit-kanpur
പ്രതീകാത്മക ചിത്രം

കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അഡ്‌മിഷൻ ലഭിക്കാത്തതിന് പിന്നാലെ ഐഐടികളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌ത് വിദ്യാർത്ഥി. ഐഐടി കാൺപൂരിൽ പുതുതായി തുടങ്ങിയ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിന് അഡ്‌മിഷൻ നിരസിച്ചതോടെയാണ് കാൺപൂർ ഐഐടിയുടെയും മദ്രാസ് ഐഐടിയുടെയും വെബ്സൈറ്റ് വിദ്യാർത്ഥി ഹാക്ക് ചെയ്‌തത്. ഇതോടെ വിദ്യാർത്ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് സാധാരണ നടപടിയെങ്കിൽ ഐഐടി കാൺപൂർ ഈ വിദ്യാർത്ഥിക്ക് അഡ്‌മിഷന് രണ്ടാമതൊരു അവസരം കൂടി നൽകി. ഹാക്ക് ചെയ്‌ത വിദ്യാർത്ഥി സമൂഹമാദ്ധ്യമമായ റെഡിറ്റിൽ ഇക്കാര്യം വിവരിച്ച് പോസ്റ്റ് ചെയ്‌തതോടെയാണ് സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയത്.

ഹാക്ക് ചെയ്‌തശേഷം ഐഐടി കാൺപൂരിന്റെ വെബ്‌‌സൈറ്റിൽ 'സൈറ്റ് ഹാക്ക്‌ചെയ്യപ്പെട്ടു. എനിക്ക് വേണ്ടത് ശരിയായൊരു അവസരമാണ്' എന്ന് ഇയാൾ കുറിപ്പുമിട്ടു. ഹാക്ക് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച യുവാവ് തന്റെ സാങ്കേതിക‌‌ജ്ഞാനം തെളിയിക്കാനാണ് ഇത് ചെയ്‌തതെന്നും കുറിച്ചു. ഫീസടച്ച്, വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക ജ്ഞാനവും തെളിയിക്കുന്ന രേഖകളും താൻ അപ്‌ലോഡ് ചെയ്‌തെങ്കിലും ഷോർട്‌ലിസ്റ്റ് വന്നപ്പോൾ താൻ ഇല്ലായെന്ന് കണ്ടു. ഇതോടെ ഹാക്കത്തലോണിൽ പങ്കെടുക്കാനായില്ല. അതാണ് ഇത്തരത്തിലൊരു പ്രവർത്തി ചെയ്‌തതെന്ന് വിദ്യാർത്ഥി വ്യക്തമാക്കി.

സൈബർ സുരക്ഷയിൽ വിദ്യാർത്ഥിക്ക് പൂർവജ്ഞാനം ഇല്ലാതെവന്നതോടെയാണ് ചുരുക്കപട്ടികയിൽ ഉൾപ്പെടാത്തതെന്ന് ഐഐടി കാൺപൂർ ഡയറക്‌ടർ മണീന്ദ്ര അഗർവാൾ വ്യക്തമാക്കി. 'ഈ വർഷത്തേക്കുള്ള അഡ്‌മിഷൻ നടപടികൾ ഇതിനകം പൂർത്തിയായി. എന്നാൽ കുട്ടിയുടെ സാങ്കേതിക ജ്ഞാനം അറിയാൻ ഒന്നുകൂടി ഐഐടിയിലേക്ക് വിളിച്ചുവരുത്തും.ഒരു പരീക്ഷ നടത്തി കഴിവ് മനസിലാക്കും. അയാൾ കഴിവ് തെളിയിച്ചാൽ അടുത്ത അഡ്‌മിഷന് പരിഗണിക്കും.' അഗർവാൾ പറഞ്ഞു.

ആദ്യം പരാതികൊടുക്കാനാണ് നിശ്ചയിച്ചതെങ്കിലും പിന്നീട് ഐഐടി കാൺപൂർ കുട്ടിയുടെ കഴിവ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഈ വർഷം ആദ്യം സി3iHubൽ ചില പോരായ്‌മകൾ ചൂണ്ടിക്കാട്ടിയയാൾക്ക് അവസരം നൽകിയിരുന്നു. സിബിഎസ്ഇ ഓൺലൈൻ സ്‌ക്രീൻ മാർക്കിംഗ് പോർട്ടലിലെ പ്രശ്നം തെളിയിച്ച യുവാവിനാണ് ഇത്തരത്തിൽ അവസരമേകിയത്.

English Summary

"After being denied admission to the Cybersecurity program at the Indian Institute of Technology (IIT), a student allegedly hacked the websites of IIT Kanpur and IIT Madras in retaliation."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IIT KANPUR, IIT MADRAS, ADMISSION, HACKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360