SignIn
Kerala Kaumudi Online
Saturday, 06 June 2026 3.08 PM IST

തിരുവനന്തപുരത്തുനിന്നുള്ള രാജധാനി എക്സ്‌പ്രസിൽ വൻ തീപിടിത്തം, ആളുകളെ ഒഴിപ്പിച്ചു

READ ENGLISH VERSION
fire

ജയ്പൂർ: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട രാജധാനി എക്സ്‌പ്രസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ അഞ്ചേകാലിന് രാജസ്ഥാനിലെ കോട്ടയിലായിരുന്നു അപകടം. ബി1 കോച്ചിനാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കോച്ച് പൂർണമായി കത്തിയമർന്നു. 69 യാത്രക്കാരാണ് കോച്ചിലുണ്ടായിരുന്നത്. ഇവരെ പൂർണമായി ഒഴിപ്പിച്ചു. യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായതെന്നാണ് റിപ്പോർട്ട്. നിരവധി മലയാളികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.


തീ പിടിച്ച കോച്ച് എൻജിനിൽനിന്ന് വേർപെടുത്തി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിൻ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ട്രെയിൻ ഡൽഹിയിൽ എത്തേണ്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ അന്വേഷണമാരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FIRE, TRAIN, RAJDHANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360