ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യചോദ്യം എന്താണെന്ന് വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആക്രമണത്തിന് പിന്നിൽ ആരായാരുന്നുവെന്നാണ് പ്രധാനമന്ത്രി ആദ്യം ചോദിച്ചതെന്ന് ഡോവൽ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് ഡോവലിന്റെ വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം അജിത് ഡോവൽ നൽകുന്ന ആദ്യ അഭിമുഖമാണിത്.
ഭീകരാക്രമണം നടത്തുമ്പോൾ സൗദി അറേബ്യൻ സന്ദർശനത്തിലായിരുന്നു പ്രധാനമന്ത്രി. തന്റെ സന്ദർശനം വെട്ടിച്ചുരുക്കിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയ ഉടൻ വിദേശകാര്യ സെക്രട്ടറിയുചടെ സാന്നിദ്ധ്യത്തിൽ അടിയന്തര യോഗം ചേർന്നു. ആക്രമണത്തിന്റെ എല്ലാ വസ്തുതകളും അറിയുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. തുടർന്ന് പ്രധാനമന്ത്രി എന്നോട് ചോദിച്ച ആദ്യചോദ്യം ആരാണ് ഇത് ചെയ്തത് എന്നാണ്. ആരാണ് ഇതിന് ഉത്തരവാദി. കുറ്റവാളികൾ ആരാണെന്നതിൽ വ്യക്തത വേണം. അത് ഉടനടി അറിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഡോവൽ പറഞ്ഞു.
ഇന്ത്യയുടെ ഔദാര്യമോ സഹിഷ്ണുതയോ ബലഹീനതയായി ആരും കാണരുത് എന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകത്തിന് നൽകിയതെന്നും ഡോവൽ ചൂണ്ടിക്കാട്ടി. അനന്തരഫലങ്ങൾ നോക്കാതെ കടുത്ത പ്രഹരമേൽപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |