SignIn
Kerala Kaumudi Online
Friday, 24 July 2026 10.40 PM IST

കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവച്ചു,​ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

ravneet-singh-bittu
രവ്നീത് സിംഗ് ബിട്ടു

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്നതിനിടെ മറ്റൊരു കേന്ദ്രമന്ത്രി രാജി വച്ചു. റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവാണ് രാജിവച്ചത്. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് രാജി. പഞ്ചാബിലെ ബി.ജെ.പി നേതാവാണ് രവ്നീത് സിംഗ് ബിട്ടു. റെയിൽവേക്ക് പുറമേ ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. രാജ്യസഭാ എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടു മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പഞ്ചാബ് മുൻമുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ചെറുമകനാണ് ബിട്ടു. 2024ൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് നേതാവ് കെ.വി. വേണുഗോപാലിന്റെ ഒഴിവ് വന്ന സീറ്റിലേക്കുള്ള ശേഷിക്കുന്ന കാലാവധിയിലേക്ക് രാജസ്ഥാനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINSTER OF STATES, RAVNEETH SING BITTU, PUNJAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360