SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.17 AM IST

വീട്ടിൽ നിന്നും പുറത്താക്കരുത്; വിജയ്‌യ്ക്കെതിരെ പുതിയ കേസ് നൽകി ഭാര്യ

d

ചെന്നൈ: സൂപ്പർതാരം വിജയ‌്‌യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കവേ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഇടക്കാല ഹർജി നൽകി. വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ചുവരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി.

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവർ കോടതിയെ സമീപിച്ചത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക ക്ലേശങ്ങൾ ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2021ൽ ആണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കാര്യം താൻ അറിയുന്നതെന്ന് സംഗീത പറയുന്നു. അന്ന് ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് വാക്ക് പാലിക്കപ്പെട്ടില്ല. നടിക്കൊപ്പം വിജയ് വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും തന്നെയും മക്കളെയും വലിയ തോതിൽ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അവർ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു കാലമായി വിജയ് തന്റെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് തന്നെ ബോധപൂർവ്വം അകറ്റി നിർത്തുകയാണെന്ന് സംഗീത പറയുന്നു.

നിലവിൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ സംഗീതയുടെ പുതിയ ഹർജി ഏറെ നിർണായകമാണ്. താമസിക്കുന്ന വസതിയിൽ തുടരാൻ അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഉണ്ടാകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ ആരോപണങ്ങളോട് നടൻ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

1999 ആഗസ്റ്റ് 25ന് ആയിരുന്നു ലണ്ടൻ സ്വദേശിയായ സംഗീതയും വിജയ്യും തമ്മിലുള്ള വിവാഹം.

വ​നി​താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ജ​യ്‌​യു​ടെ​ ​വാ​ഗ്ദാ​നം

വീ​ട്ട​മ്മ​മാ​ർ​ക്ക് 2,500​ ​രൂ​പ,
ആ​റ് ​സൗ​ജ​ന്യ​ ​ഗ്യാ​സ് ​സി​ലി​ണ്ടർ

ചെ​ന്നൈ​:​ ​ടി.​വി.​കെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ 60​ ​വ​യ​സ് ​വ​രെ​ ​പ്രാ​യ​മു​ള്ള​ ​എ​ല്ലാ​ ​കു​ടും​ബി​നി​ക​ൾ​ക്കും​ ​പ്ര​തി​മാ​സം​ 2500​ ​രൂ​പ.​ ​പ്ര​തി​വ​ർ​ഷം​ 6​ ​സൗ​ജ​ന്യ​ ​ഗ്യാ​സ് ​സി​ലി​ണ്ട​റു​ക​ൾ.​ ​സ്ത്രീ​ക​ളു​ടെ​ ​വി​വാ​ഹ​ത്തി​ന് ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണം.​ ​ചെ​ങ്ക​ൽ​പേ​ട്ട് ​ജി​ല്ല​യി​ലെ​ ​മാ​മ​ല്ല​പു​ര​ത്ത് ​ന​ട​ന്ന​ ​പാ​ർ​ട്ടി​യു​ടെ​ ​വ​നി​താ​ ​ദി​നാ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​കൊ​ണ്ട് ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റ് ​വി​ജ​യ് ​പ്ര​ഖ്യാ​പി​ച്ചു.
സ്ത്രീ​ക​ൾ,​ ​കു​ട്ടി​ക​ൾ,​ ​പ്രാ​യ​മാ​യ​വ​ർ​ ​എ​ന്നി​വ​രു​ടെ​ ​ക്ഷേ​മ​വും​ ​അ​വ​രു​ടെ​ ​സു​ര​ക്ഷ​യും​ ​ശ്ര​ദ്ധി​ക്കു​ക​ ​എ​ന്ന​താ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​നി​ല​പാ​ട്.​ ​ഇ​തി​നാ​യി​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​വ​കു​പ്പ് ​സ്ഥാ​പി​ക്കും.​ ​ആ​ ​വ​കു​പ്പ് ​ത​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ​വി​ജ​യ് ​വാ​ഗ്ദ​നം​ ​ചെ​യ്തു.

മ​റ്റ് ​വാ​ഗ്ദാ​ന​ങ്ങൾ

•​ ​പൊ​തു​ഗ​താ​ഗ​ത​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​സു​ര​ക്ഷാ​ ​ബ​ട്ട​ണു​ക​ൾ​ ​സ്ഥാ​പി​ക്കും.

•​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​കേ​സു​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി​ ​അ​ഞ്ജ​ലൈ​ ​അ​മ്മാ​ൾ​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​കോ​ട​തി​ ​സ്ഥാ​പി​ക്കും.
•​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലും​ ​സ്‌​കൂ​ളു​ക​ളി​ലും​ ​സൗ​ജ​ന്യ​ ​നാ​പ്കി​നു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.

​വി​വാ​ഹ​ ​ബ​ന്ധ​ത്തി​ലെ
ത​ക​ർ​ച്ച​ ​പ​റ​യാ​തെ​ ​പ​റ​ഞ്ഞ്
വ​നി​താ​ ​സം​ഗ​മ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​പ്ര​സം​ഗ​ത്തി​ൽ,​ ​വി​വാ​ദ​ങ്ങ​ളോ​ട് ​നേ​രി​ട്ട് ​ആ​രു​ടെ​യും​ ​പേ​രു​ക​ൾ​ ​പ​രാ​മ​ർ​ശി​ക്കാ​തെ​ ​വി​ജ​യ് ​പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ​:​ ​'​എ​ന്നെ​ ​ചു​റ്റി​പ്പ​റ്റി​യു​ള്ള​ ​സ​മീ​പ​കാ​ല​ ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ​വി​ഷ​മി​ക്കേ​ണ്ട.​ ​ആ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നി​ങ്ങ​ളു​ടെ​ ​സ​മ​യെ​ ​ചെ​ല​വ​ഴി​ക്കാ​നു​ള്ള​ത​ല്ല.​ ​ഞാ​ൻ​ ​അ​വ​ ​സ്വ​യം​ ​കൈ​കാ​ര്യം​ ​ചെ​യ്യും.​ ​എ​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​കാ​ര​ണം​ ​നി​ങ്ങ​ൾ​ ​സ​ങ്ക​ട​പ്പെ​ടു​ക​യോ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​കു​ക​യോ​ ​ചെ​യ്യു​ന്ന​ത് ​കാ​ണു​ന്ന​താ​ണ് ​എ​ന്നെ​ ​ഏ​റ്റ​വും​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ത്.'

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360