
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാപകയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയെന്ന് വിമതപക്ഷം. അരൂപ് റോയിയെ പുതിയ അദ്ധ്യക്ഷനായി വിമതപക്ഷം ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ഈ വിവരം ഉടൻ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പറഞ്ഞു. കൂടാതെ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |