SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.23 AM IST

വിബി- ജി റാം ജി: കേരളത്തിന് ആദ്യഗഡു 925 കോടി

1

ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ നിലവിൽ വന്ന വിബി- ജി റാം ജി (വികസിത ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ, ഗ്രാമീൺ) പദ്ധതിയുടെ ആദ്യ കേന്ദ്ര ഗഡുവായി കേരളത്തിന് 925.33 കോടി അനുവദിച്ചു. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള വിനിയോഗത്തിനാണിത്. ഇതുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് ആകെ 25,863 കോടി രൂപ അനുവദിച്ചു.

60: 40 കേന്ദ്ര- സംസ്ഥാന അനുപാതത്തിൽ കേരളത്തിന് നടപ്പുസാമ്പത്തിക വർഷം ലഭിക്കേണ്ടത് 3136.44 കോടിയാണ്. ഇതിൽ ആദ്യ ഗഡുവാണ് അനുവദിച്ചത്. സംസ്ഥാനം നടപ്പുസാമ്പത്തിക വർഷം ചെലവഴിക്കേണ്ടത് 2090 കോടി രൂപയാണ്. സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് തുക പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VBGRAMG, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360