SignIn
Kerala Kaumudi Online
Friday, 16 October 2026 2.19 AM IST

പുതിയ പതാക, ലോഗോ ധനുഷിന്റെ ആരാധക സംഘടനയ്ക്ക് പുതിയ രൂപം,​ ഭാവം

v

ചെന്നൈ: നടൻ ധനുഷ് രാഷ്ട്രീയത്തിലിറങ്ങുന്നതായി വാർത്ത പരന്നുതുടങ്ങിയിട്ട് കുറേ നാളുകളായി. ഇന്നലെ ധനുഷിന്റെ ആരാധക സംഘടന,​ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന രീതിയിൽ പുനഃസംഘടിപ്പിച്ചത് ഈ വാർത്തയ്ക്ക് ശക്തി നൽകുന്നതായി. കോയമ്പത്തൂരിൽ നടന്ന ഭാരവാഹികളുടെ യോഗത്തിൽ 'ധനുഷ് നർപ്പണി ഇയക്കം" എന്ന പേരിലാണ് പുനഃ സംഘടിപ്പിച്ചത്.  പുതിയ ലോഗോയും പതാകയും അവതരിപ്പിച്ചു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ളതാണ് പതാക. വലിയ നക്ഷത്രവും അതിന്റെ മദ്ധ്യത്തിൽ കൈകൂപ്പി നിൽക്കുന്ന ധനുഷിന്റെ ചിത്രവുമാണ് ലോഗോയിലുള്ളത്. സംഘടനയുടെ പുതിയ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോയമ്പത്തൂർ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ പ്രാദേശിക യൂണിറ്റുകൾ രൂപീകരിക്കാനും പുതിയ അംഗങ്ങളെ ചേർക്കാനും സംഘടന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ന്യൂ​ഡ​ൽ​ഹി​:​ ​അ​ങ്കി​ത​ ​ഭ​ണ്ഡാ​രി​ ​കൊ​ല​പാ​ത​ക​ക്കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​ം ​വ​രെ​ ​ദു​ഷ്യ​ന്ത് ​കു​മാ​ർ​ ​ഗൗ​ത​മി​നെ​ ​സി​ക്കിം​ ​ഗ​വ​ർ​ണ​റാ​യി​ ​നി​യ​മി​ക്ക​രു​തെ​ന്ന് ​ലോ​ക്സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി.​ ​ഇ​താ​വ​ശ്യ​പ്പെ​ട്ട് ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​ന് ​ക​ത്ത​യ​ച്ചു.കൊ​ല​പാ​ത​ക​ത്തി​ന് ​പി​ന്നി​ൽ​ ​ ​ഒരു വി.​ഐ.​പി​യു​ണ്ടെ​ന്ന​് ​കു​ടും​ബം ആരോപിക്കുന്നതിനിടെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360