
ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണിപ്പോൾ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കാടുപിടിച്ച സ്ഥലത്ത് ടെക്നീഷ്യന്മാരുമായി സംസാരിച്ചുനിൽക്കവേയാണ് അദ്ദേഹത്തിന് കടിയേറ്റത്. കാര്യമായെടുക്കാതിരുന്ന അദ്ദേഹം കൊൽക്കത്തയിലേക്ക് മടങ്ങി. വിമാനത്തിൽ വച്ച് പനി ബാധിക്കുകയും അസ്വസ്ഥതയുണ്ടാകുകയും ചെയ്തു. വലതുകാലിൽ വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. പിറ്റേന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏത് പ്രാണിയാണ് കടിച്ചതെന്ന് വ്യക്തമല്ല. വിഷമുള്ള ചിലന്തിയാകാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |