
ന്യൂഡൽഹി: മഴ കനത്തതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം താറുമാറായി. താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ വൈകിട്ട് രോഹിണി സെക്ടർ16 ജി-4 പോക്കറ്റിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. എട്ടുപേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി. അപകടസമയത്ത് നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുണ്ടായിരുന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വലിയ സ്ഫോടനത്തോടെ കെട്ടിടം പൊളിഞ്ഞ് വീഴുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും എൻ.ഡി.ആർ.എഫും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |