
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട രാജ്യസഭാംഗങ്ങളായ സുസ്‌മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരായ്‌ക്ക് ബി.ജെ.പിയിൽ ചേർന്നു. കൊൽക്കത്തയിൽ ബി.ജെ.പി ബംഗാൾ അദ്ധ്യക്ഷൻ സാമിക് ഭട്ടാചാര്യ മൂവരെയും സ്വാഗതം ചെയ്‌തു.
അസാമിൽ നിന്നുള്ള നേതാവായ സുസ്‌മത ദേവ് കോൺഗ്രസിൽ നിന്നാണ് തൃണമൂലിലെത്തിയത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുകയും വിമത നീക്കം ശക്തിപ്പെടുകയും ചെയ്‌തതിന് പിന്നാലെയാണ് മൂവരും തൃണമൂൽ വിട്ടത്.
വിമതരോട് പാർട്ടി വിടാൻ മമത
വിമതരായി ആരും പാർട്ടിയിൽ തുടരേണ്ടെന്നും ബി.ജെ.പിയിൽ ചേരണമെന്നും തൃണമൂൽ നേതാവ് മമതാ ബാനർജി പറഞ്ഞു. ഒന്നുകിൽ പാർട്ടിയോട് കൂറു പുലർത്തുക. അല്ലെങ്കിൽ പാർട്ടി വിടുക. രണ്ടിനുമിടയിൽ നിൽക്കുവരെ ആവശ്യമില്ലെന്ന് മമത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |