SignIn
Kerala Kaumudi Online
Friday, 10 July 2026 2.25 AM IST

പെയ്തത് മഴയോ സിലിണ്ടറുകളോ..., ആരും എടുക്കരുതേ!

e

മുംബയ്: കനത്ത മഴയിൽ കുത്തിയൊലിക്കുന്ന നദിയിൽ നിറയെ ഗ്യാസ് സിലിണ്ടറുകൾ.

നാട്ടുകാർ ആശ്ചര്യപ്പെട്ടു. ഒന്നും രണ്ടുമല്ല,​ ആയിരക്കണക്കിന് സിലിണ്ടറുകളങ്ങനെ ഒഴുകിപ്പോകുകയാണ്.

മുംബയ് പാതാൾഗംഗ നദിയിലെ കാഴ്ച സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. മഴയിൽ

എച്ച്.പി.സി.എല്ലിന്റെ പാതാൾഗംഗ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിന്റെ ഭിത്തി തകരുകയും

മൂവായിരത്തോളം സിലിണ്ടറുകൾ ഒഴുകിപ്പോകുകയുമായിരുന്നു. അവസരം മുതലാക്കി നാട്ടുകാർ സിലിണ്ടറുകൾ കൈക്കലാക്കാനുമിറങ്ങി. ഇതോടെ അപകടസാദ്ധ്യതയുണ്ടെന്നും അവ എടുക്കരുതെന്നും അഭ്യർത്ഥിച്ച് റായ്ഗഡ് കളക്ടറുൾപ്പെടെ രംഗത്തെത്തി. സിലിണ്ടറുകൾ തീരത്ത് അടിഞ്ഞാൽ അധികൃതരെ അറിയിക്കണമെന്നും അറിയിച്ചു.

ഏകദേശം മൂവായിരത്തോളം സിലിണ്ടറുകളാണ് പുഴയിലൂടെ ഒഴുകിപ്പോയതെന്നാണ് വിവരം.ബോട്ടിലിംഗ് പ്ലാന്റിൽ വെള്ളം കയറിയതാണ് സിലിണ്ടറുകൾ നദിയിലേക്കെത്താനുള്ള കാരണമായി പറയുന്നത്.മൺസൂൺ മഴയെത്തുടർന്ന് മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുൾപ്പെടെ രൂപംകൊണ്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS CYLINDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360