
ന്യൂഡൽഹി: തൃണമൂൽ പ്രവർത്തകനെ തല്ലുന്ന മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീഡിയോ വൈറലായതിനുപിന്നാലെ ന്യായീകരണവുമായി നേതാക്കൾ. മമതയ്ക്ക് പാർട്ടി പ്രവർത്തകരെ എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്ന് തൃണമൂൽ എം.പി സൗഗത റോയ് പറഞ്ഞു. അവർക്ക് പ്രവർത്തകരോട് അത്രയ്ക്ക് അടുപ്പമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതതെന്നും റോയ് ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾ പറഞ്ഞു.
12കാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജനക്കൂട്ടത്തിനിടെ വഴിയൊരുക്കാൻ ശ്രമിച്ച പ്രവർത്തകന്റെ കരണത്ത് മമത അടിക്കുകയായിരുന്നു. ഇത് വൈറലായതോടെ
വൻ വിമർശനമാണുയർന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മമതയ്ക്ക് മാനസിക നില നഷ്ടപ്പെട്ടെന്ന് ബി.ജെ.പി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |