SignIn
Kerala Kaumudi Online
Friday, 16 October 2026 8.46 AM IST

റിയാദ് എയർപോർട്ടിന് നേരെ 20 ഹൂതി ആക്രമണങ്ങൾ

d

റിയാദ്: ഒക്ടോബർ ഒന്ന് മുതൽ സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയത് 20 ആക്രമണങ്ങൾ. ഹൂതികളുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ സൗദി കണക്കുകൾ പുറത്തുവിടുകയായിരുന്നു.

ഇന്നലെ മദീന മേഖലയെ ലക്ഷ്യമാക്കിയ ക്രൂസ് മിസൈലും കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിൽ ഡ്രോണും സൗദി തകർത്തു. എന്നാൽ, മദീനയെ ലക്ഷ്യമിട്ടില്ലെന്നും സൗദിയുടേത് കള്ളമാണമെന്നും ഹൂതികൾ പ്രതികരിച്ചു.

യെമനിലെ സനായിലെ പർവ്വത പ്രദേശത്തുള്ള ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ഡിപ്പോകൾ സൗദി സഖ്യ സേന തകർത്തു. ഇതിനിടെ, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഈമാസം 24ന് റിയാദിൽ നടക്കേണ്ടിയിരുന്ന യൂറോപ്യൻ യൂണിയൻ - ജി.സി.സി ഉച്ചകോടി മാറ്റിവച്ചു.


# യെമൻ സർക്കാരിനെ

ലക്ഷ്യമിട്ട് ഹൂതികൾ


യെമനിലെ ഒദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂതികളുടെ മിസൈലാക്രമണം. പ്രധാനമന്ത്രി അടക്കം ക്യാബിനറ്റ് അംഗങ്ങൾ സുരക്ഷിതമാണെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360