
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാർ. പ്രതിഷേധവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ പുനഃപരിശോധിക്കാനും നിർദേശം നൽകി.
ജന്തർ മന്തർ സരത്തിൽ 13 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായവരുടെ കേസുകൾ പരിശോധിച്ച് തുടർ നടപടി വേണോ എന്നു വിലയിരുത്തും. ക്രിമിനലുകൾ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവരുടെ കേസുകൾ റദ്ദാക്കില്ല. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സമരത്തിൽ 2873 ക്രിമിനലുകൾ പങ്കെടുത്തെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ജന്തർമന്ദറിൽ പ്രതിഷേധങ്ങൾ വിലക്കിയെന്ന വാർത്തകൾ ശരിയല്ലെന്നും വ്യക്തമാക്കി.
മർദ്ദന വീഡിയോ പുറത്തുവിട്ട് രാഹുൽ
ജൂലായ് 20ലെ സി.ജെ.പി മാർച്ചിനിടെ വിദ്യാർത്ഥികളെ ഡൽഹി പൊലീസും കേന്ദ്ര സേനയും അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടു. സംഭവം അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം വേണമെന്നാശ്യപ്പെട്ട് രാഹുൽ തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |