മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പര്യടനത്തിൽ മികച്ച പ്രകടനമാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി കാഴ്ചവച്ചത്. പ്രകടനത്തിലെ മികവ് കൊണ്ടും ചെറിയ പ്രായമയതുകൊണ്ടും വൈഭവ് സമൂഹമാദ്ധ്യമങ്ങളിലെ സ്ഥിരം സ്റ്റാർ ആണ്. ഇത്തവണ ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ ആത്മവിശ്വാസം നിറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിലൂടെയാണ് വൈഭവിന്റെ മറുപടി ഹിറ്റ് ആയിരിക്കുന്നത്. 'നേരിടാൻ ആഗ്രഹിക്കാത്ത ഒരു ബൗളർ ആരാണ്?' എന്ന ചോദ്യത്തിനാണ് ഒരു നിമിഷം പോലും ആലോചിക്കാതെ 'ഇതുവരെ ആരുമില്ലെന്ന' മറുപടി വൈഭവ് നൽകിയത്. മറുപടി നിമിഷങ്ങൾക്കകം വൈറലാകകുയായിരുന്നു. ആരാധകർ ഒന്നടങ്കം താരത്തിന്റെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയും ചെയ്തു.
സിംബാബ്‌വെ പര്യടനത്തിൽ വൈഭവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരമ്പരയ്ക്ക് പിന്നാലെ വൈഭവ് ഐസിസി റാങ്കിംഗിൽ ഏറെ മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ 19 പന്തിൽ നിന്ന് താരം അർദ്ധ സെഞ്ച്വറി നേടി. രണ്ടാം മത്സരത്തിലും ആക്രമണാത്മക ബാറ്റിംഗിലൂടെ വൈഭവ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലെ മുതൽക്കൂട്ടായാണ് വൈഭവിനെ വിദഗ്ധർ വിലയിരുത്തുന്നത്. രാജസ്ഥാൻ റോയൽസ് പങ്കുവച്ച ഈ വീഡിയോയ്ക്ക് താഴെ ഭയമില്ലാത്ത ബാറ്റർ, ഭാവിയിലെ സൂപ്പർസ്റ്റാർ തുടങ്ങിയ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.
India's 15-year-old batting sensation Vaibhav Sooryavanshi has gone viral after confidently saying "No one till now" when asked which bowler he fears facing. The Rajasthan Royals video impressed fans, who praised his fearless attitude. After a brilliant T20 series against Zimbabwe, including a 19-ball fifty, Vaibhav has climbed the ICC rankings and is widely regarded as India's future cricket star.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |