SignIn
Kerala Kaumudi Online
Saturday, 01 August 2026 3.02 AM IST

16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു: കേന്ദ്രം

k

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. സംഘർഷം രൂക്ഷമായ ഫെബ്രുവരി 28 മുതലുള്ള കണക്കാണിതെന്ന് ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ 10 പേർ കപ്പൽ ജീവനക്കാരാണ്. ഒമാനിലാണ് ഏറ്റവും അധികം ഇന്ത്യക്കാർ കൊല്ലപ്പെട്ടത്,എട്ടു പേർ. നാലു പേർ യു.എ.ഇയിലും രണ്ടു പേർ കുവൈറ്റിലും സൗദി അറേബ്യയിലും ഖത്തറിലുമായി ഓരോ ഇന്ത്യൻ പൗരന്മാരും മരണമടഞ്ഞു. 75 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി അതത് എംബസികൾ വിലയിരുത്തുന്നുണ്ട്. സംഘർഷത്തിന്റെ ഭാഗമായിട്ടല്ലാതെ ഖത്തറിലെ റാസ് ലഫാനിൽ അപകടത്തെത്തുടർന്ന് 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായും മന്ത്രി അറിയിച്ചു. മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിലെ എംബസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360