
ന്യൂഡൽഹി: തമിഴ്നാട്ടിലെ ടാസ്‌മാക് അഴിമതിക്കേസിൽ ഡി.എം.കെ എം.എൽ.എയും,മുൻമന്ത്രിയുമായ സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.സെന്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തമിഴ്നാട് സർക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. എക്സൈസ് മന്ത്രിയായിരിക്കെ, മദ്യവ്യവസായികളുമായി ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |