മുംബയ്: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഫോർ സ്റ്റാർ ഹോട്ടൽ മഹാരാഷ്‌ട്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിനിടെ നവി മുംബയിലുള്ള ഈ ഹോട്ടൽ തുറക്കണമെന്ന് വിചിത്ര ഉത്തരവുമായി ബോംബെ ഹൈക്കോടതി.
റാഡിസൺ ഗ്രൂപ്പ് നടത്തുന്ന പാർക്ക് ഇൻ എന്ന ഫോർ സ്റ്റാർ ഹോട്ടലിൽ ജൂലായ് മൂന്നിന് നടത്തിയ പരിശോധനയിൽ വൃത്തിയില്ലാത്ത ഹോട്ടലാണെന്നും ഭക്ഷണം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ ഇടം വൃത്തിഹീനമാണെന്നും കണ്ടെത്തി. ഇതോടെയാണ് മഹാരാഷ്‌ട്ര ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ ലൈസൻസ് റദ്ദാക്കി പൂട്ടിച്ചത്. ഇതോടെ ഹോട്ടൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.
ഹോട്ടലിലെ ആകെ വൃത്തിയും, എഫ്‌സിഎ 95 ശതമാനം റേറ്റിംഗ് നൽകിയതാണെന്നും സൂചിപ്പിച്ച് രണ്ട് പാറ്റകളെ കണ്ട പേരിൽ ഹോട്ടൽ അടച്ചുപൂട്ടേണ്ടയെന്നും നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും കുറച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുജെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മുൻപ് തങ്ങളുടെ മേശപ്പുറത്തും ഒരു പാറ്റ വന്നിരുന്നുവെന്നും മഹാരാഷ്‌ട്രയിലെ എല്ലാ ഭക്ഷണശാലകളും ഭക്ഷണം വിൽക്കുന്നയിടങ്ങളും ഇത്തരത്തിൽ വകുപ്പ് പരിശോധന നടത്തിയിരുന്നുവോ എന്ന് കോടതി ചോദിച്ചു. ചെറിയ കാര്യങ്ങളെ പർവതീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതി സ്റ്റാർ ഹോട്ടൽ തുറക്കാൻ ഉത്തരവിട്ടത്.
Days after a four-star hotel in Navi Mumbai was shut down by Maharashtra food safety officials for operating under unhygienic conditions, the Bombay High Court issued an unusual order directing that the hotel be reopened. The court's decision has sparked attention, as it came shortly after the closure over food safety concerns.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |