
ന്യൂഡൽഹി: അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള ഹൃദയം വന്ദേഭാരതിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് അഹമ്മദാബാദിൽ എത്തിച്ച് റെയിൽവേ. സൂററ്റിൽ നിന്ന് ദാതാവിന്റെ ഹൃദയം മുംബയ് സെൻട്രൽ-ഗാന്ധിനഗർ വന്ദേഭാരതിൽ അഹമ്മദാബാദിലെ യു.എൻ മെഹ്‌താ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കൃത്യസമയത്ത് എത്തിച്ചത്. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയം കൊണ്ടുപോകാൻ സ്റ്റേഷൻ മുതൽ ആശുപത്രി വരെ ഗ്രീൻ കോറിഡോർ സജ്ജമാക്കിയിരുന്നു. സൂററ്റിൽ നിന്ന് അഹമ്മദാബാദിലേക്ക് 250കി. മീറ്റർ ദൂരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |