
ബ്യൂണസ് ഐറിസ്: അർജന്റീനയിലെ പടിഞ്ഞാറൻ പ്രവിശ്യയായ സാൻ ഹ്വാനിൽ ഹെലികോപ്‌റ്റർ തകർന്ന് 7 പേർക്ക് ദാരുണാന്ത്യം. അഗ്നിരക്ഷാ സേനാ സംഘത്തിന്റെ ഹെലികോപ്‌റ്റർ ആണ് തകർന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പരിശീലനത്തിനിടെ ഒരു വിദൂര പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് ഹെലികോപ്‌റ്റർ തകർന്നുവീണത്. ബെൽ 412 മോഡലിലെ ഹെലികോപ്‌റ്റർ രാജ്യത്തെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |