SignIn
Kerala Kaumudi Online
Friday, 31 July 2026 5.00 AM IST

പ്രവേശനം നിരസിച്ചു: ഐഐടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി

ai-image
പ്രതീകാത്മക ചിത്രം

ഒടുവിൽ പ്രവേശനത്തിന് ക്ഷണം

കാൺപുർ: അവസരം നിഷേധിച്ചാൽ വിഷമിക്കുന്നതെന്തിനാണ്. കഴിവ് തെളിയിച്ചുകൊടുത്താൽ പോരേ. അഡ്മിഷന് തന്നെ പരിഗണിക്കാതിരുന്ന ഐ.ഐ.ടിയുടെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്ത് കഴിവ് തെളിയിച്ചു. തന്നെ നിരസിച്ച സ്ഥാപനത്തിന് മുട്ടൻ പണി കൊടുത്ത് അഡ്മിഷൻ വാങ്ങിയെടുത്ത മിടുക്കന്റെ കഥയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച.

കാൺപുർ ഐ.ഐ.ടി.യിൽ ബാച്ചിലർ ഒഫ് സൈബർ സെക്യൂരിറ്റി കോഴ്സിന് അപേക്ഷിച്ച കുട്ടിക്കാണ് സൈബർ സുരക്ഷയിലെ പ്രവൃത്തിപരിചയക്കുറവിന്റെ പേരുപറഞ്ഞ് അഡ്മിഷൻ നിരസിച്ചത്. ഇതോടെ വിദ്യാർത്ഥി കാൺപുർ, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്‌സൈറ്റ് ഹാക്കുചെയ്തു. സമൂഹ മാദ്ധ്യമത്തിൽ വിദ്യാർത്ഥി തന്നെയാണ് ഹാക്ക് ചെയ്തെന്ന് അറിയിച്ചത്. തെളിവും കാട്ടിക്കൊടുത്തു. ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തനിക്ക് ന്യായമായ ഒരവസരം നൽകണമെന്നും കഴിവ് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും വിദ്യാർത്ഥി പറയുന്നു.

ഉദ്ദേശ്യശുദ്ധി കണക്കിലെടുത്ത അധികൃതർ വലിയ കുറ്റകൃത്യമാണെങ്കിലും നിയമനടപടി എടുക്കേണ്ടെന്ന് തീരുമാനിച്ചു. ഈ വർഷത്തെ പ്രവേശന നടപടി അവസാനിച്ചതിനാൽ അടുത്ത അദ്ധ്യയനവർഷം കുട്ടിയെ പരിഗണിക്കാനാണ് തീരുമാനമെന്ന് ഐ.ഐ.ടി കാൺപൂർ ഡയറക്ടർ മനിന്ദ്ര അഗർവാൾ അറിയിച്ചു. വിദ്യാർത്ഥിയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, HACKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360