SignIn
Kerala Kaumudi Online
Saturday, 01 August 2026 3.02 AM IST

ആശ്രിത നിയമനം: വിവാഹിതയായ മകൾക്ക് അർഹത

d

ന്യൂഡൽഹി: ആശ്രിത നിയമനങ്ങളിൽ വിവാഹിതയായ മകളെ ഒഴിവാക്കരുതെന്ന് സുപ്രീംകോടതി. വിവാഹമോചനം നേടിയെങ്കിലേ ഇത്തരം നിയമനങ്ങളിൽ പരിഗണിക്കൂവെന്ന നയം ഭരണഘടനാ വിരുദ്ധമാണ്. സമത്വമെന്ന മൗലികാവകാശത്തിന് എതിരാണെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബീഹാറിലെ യുവതി സമർപ്പിച്ച ഹർജിയിലാണിത്. സർക്കാർ ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്നുള്ള ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും നിരസിച്ചു. പാട്ന ഹൈക്കോടതി സർക്കാർ നടപടി ശരിവച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എട്ട് ആഴ്ചയ്‌ക്കകം തീരുമാനമെടുക്കാനാണ് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HFGFG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360