SignIn
Kerala Kaumudi Online
Saturday, 01 August 2026 3.01 AM IST

ഇനി മോദിയുടെ മാത്രം അനുയായി ബി.ജെ.പി വിട്ട് ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല

s

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പാർട്ടി അംഗത്വം രാജിവച്ചു. വ്യക്തപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്നു കാട്ടി ദേശീയ നേതൃത്വത്തിന് രാജിക്കത്തയച്ചു. പിന്നാലെ തന്റെ എക്സ് പ്രൊഫൈലിൽ നിന്ന് ബി.ജെ.പിയെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്തു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി " എന്ന് പ്രൊഫൈലിൽ വിശേഷിപ്പിച്ചിട്ടുണ്ട്. 2017ൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് പൂനാവാല ബി.ജെ.പിയിൽ ചേരുന്നത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കുകയും ചെയ്തു. ബി.ജെ.പിയിൽ നിന്ന് രാജിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹമോ പാർട്ടിയോ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ വിവിധ വിഷയങ്ങളിൽ ബി.ജെ.പി നിലപാട് വിശദീകരിക്കാൻ മാദ്ധ്യമങ്ങൾക്കു മുമ്പിൽ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360