
ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ കുൽഗാം ജില്ലയിലെ കെല്ലം മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശി ദീപക്കാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കേറ്റു.തൊഴിലാളികളെ വെടിവച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. മൂന്നു ഭീകരാണ് അക്രമണം നടത്തിയതെന്നാണ് സൂചന. അക്രമികൾ വെടിവച്ച ശേഷം രക്ഷപ്പെട്ടു. രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളിയെ അനന്ത്നാഗിലെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാസേന പ്രദേശം വളഞ്ഞ് അക്രമികൾക്കായി തെരച്ചിൽ തുടങ്ങി. പത്തു ദിവസം മുൻപ് നടന്ന ഒരു ആക്രമണത്തിൽ അനന്ത്നാഗിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. അമർനാഥ് തീർത്ഥാടനം പുരോഗമിക്കുന്നതിനാൽ കാശ്‌മീരിലെങ്ങും 670 കമ്പനി അധിക കേന്ദ്ര സേനയെ വിന്ന്യസിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയതിനിടയിലാണ് ഭീകരാക്രമണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |