SignIn
Kerala Kaumudi Online
Friday, 14 August 2026 1.17 AM IST

ജി.എസ്.ടി: കാരണം അറിയിച്ചിട്ടേ അറസ്റ്റ് പാടുള്ളൂ

supreme-court

ന്യൂഡൽഹി: ജി.എസ്.ടി തട്ടിപ്പു കേസുകളിൽ കാരണങ്ങൾ അറിയിച്ച ശേഷമേ അറസ്റ്റ് പാടുള്ളൂവെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ജി.എസ്.ടി കമ്മിഷണർ രേഖപ്പെടുത്തിയ കാരണങ്ങൾ മറച്ചുവയ്‌ക്കുന്നത് ജാമ്യമടക്കം പ്രതിയുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ജി.എസ്.ടി തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360