
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇ.ഡിയും സി.ബി.ഐയും പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. കർണാടകയിലെ ബി.ജെ.പി പ്രവർത്തകനായ വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. വിഷയം അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് 17ന് ഹർജി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |