
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ പുതുക്കിയ പി.ജി ചരിത്ര സിലബസിൽ നിന്ന് ഡൽഹി സുൽത്താൻ ഭരണത്തെക്കുറിച്ചുള്ള പേപ്പർ ഒഴിവാക്കി. മൂന്നാം സെമസ്റ്ററിലെ പട്ടികയിൽ നിന്നാണ് 'ഡൽഹി സുൽത്താനേറ്റ്: സ്ട്രക്‌ചേഴ്സ് ഒഫ് അതോറിട്ടി ഇൻ മിഡീവൽ നോർത്ത് ഇന്ത്യ(13-14 സെഞ്ചുറീസ്) നീക്കം ചെയ്തത്.
മദ്ധ്യകാല ഉത്തരേന്ത്യയിലെ രാഷ്ട്രീയ അധികാരം,ഭരണസംവിധാനം,മത-സാംസ്‌കാരിക മാറ്റങ്ങൾ എന്നിവ പഠിപ്പിച്ച പേപ്പറാണിത്. സമാനമായി 'ഹിസ്റ്ററി ഒഫ് നോർത്ത് ഇന്ത്യ, സി. 1400-1550 എന്ന പേപ്പറും നീക്കം ചെയ്തിട്ടുണ്ട്.
മൂന്നാം സെമസ്റ്ററിനായി ചരിത്രവകുപ്പ് ആകെ 38 ഡിസിപ്ലിൻ സ്‌പെസിഫിക് ഇലക്ടീവ് പേപ്പറുകൾ നിർദ്ദേശിച്ചിരുന്നെങ്കിലും 16 എണ്ണമാണ് അന്തിമ സിലബസിൽ ഉൾപ്പെടുത്തിയത്. സർവകലാശാലയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മദ്ധ്യകാല ഉത്തരേന്ത്യയെ തമസ്‌കരിക്കാനുള്ള ശ്രമമാണ് സർവകലാശാല നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |