SignIn
Kerala Kaumudi Online
Saturday, 05 September 2026 2.36 AM IST

 കേണൽ സോഫിയയ്ക്കെതിരെ പരാമർശം മന്ത്രിയെ പിന്തുണയ്ക്കാൻ മദ്ധ്യപ്രദേശ് സർക്കാർ

r

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സംരക്ഷിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ അനുമതി നൽകാതിരുന്ന തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ ഒരുങ്ങുകയാണ് മദ്ധ്യപ്രദേശ് സർക്കാർ. മന്ത്രി പേര് പറഞ്ഞിട്ടില്ലെന്നും അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും വാദിക്കും. മാപ്പ് പറയുകയും രേഖാമൂലം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റാണെന്നും വാദിക്കും.

നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസ്താവന. നിയമ വിദഗ്ദ്ധർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സർക്കാരിന്റെ മറുപടി അടുത്ത ദിവസം സുപ്രീം കോടതിയിൽ സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360