
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ വൈകിട്ട് പെയ്‌ത കനത്ത മഴയെ തുടർന്ന് 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങളെ ലക്‌നൗവിലേക്കും രണ്ടെണ്ണം ജയ്‌പൂരിലേക്കും, ഒരെണ്ണം അഹമ്മദാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഡൽഹി വിമാനത്താവള പരിസരത്ത് വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. നഗരത്തിൽ വലിയതോതിൽ ഗതാഗത കുരുക്കുണ്ടായി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വകുപ്പ് ഇന്നലെ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും മഴയുണ്ടാകുമെന്നാണ് പ്രവചനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |