
കോയമ്പത്തൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഓടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂരിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് വിവരം പുറത്തുവരുന്നത്. റോഡരികിലിരിക്കുകയായിരുന്നു യുവതി. മദ്യപിച്ചെത്തിയ ഒരാൾ യുവതിയുടെ അടുത്തെത്തി. ഇതോടെ തൊട്ടടുത്തുണ്ടായ രണ്ട് തെരുവുനായ്ക്കൾ നിറുത്താതെ കുരച്ചു. ഓടിക്കാനായി ഇയാൾ കല്ലെടുത്തെങ്കിലും നായ്ക്കൾ കുരച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ നായ്ക്കൾ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കാലിൽ കടിച്ചുകുടഞ്ഞു. ഇതോടെ അയാൾ ഓടിപ്പോയി. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |