
ന്യൂഡൽഹി: ഇന്ത്യൻ പൗരനാണെന്നും തന്നെ പൊലീസ് സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും യൂട്യൂബർ ധ്രുവ് റാത്തി. വിദേശ പൗരനാണെന്ന ആരോപണം തള്ളിയ റാത്തി, ഇന്ത്യൻ പാസ്‌പോർട്ടും പ്രദർശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്ന റാത്തിയെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ഉപാധിയോടെ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് വിട്ടയച്ചത്. തുടർന്ന് ഇൻസ്റ്രഗ്രാമിലൂടെ റാത്തി പ്രതികരിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലുള്ള റാത്തിയുടെ വസതിയിൽ മുപ്പതോളം മഫ്തി പൊലീസുകാരെത്തി കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയെന്നാണ് പൊലീസ് വിശദീകരണം. റാത്തി ജർമ്മൻ പൗരനാണെന്നും രാജ്യത്തെ വിഷയങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
നെയിം പ്ളേറ്റ് ഇല്ലാതെയാണ് പൊലീസ് വീട്ടിലെത്തിയത്. അറസ്റ്റല്ല. എന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പൊലീസിന് ഉറപ്പുനൽകുന്ന രേഖകളിലൊന്നും ഒപ്പിട്ടിട്ടില്ല.
- ധ്രുവ് റാത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |